Top Stories
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിനി മരിച്ചു
കൊച്ചി : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തൊടുപുഴ അച്ഛന്‍കവല ചെമ്മനംകുന്നില്‍ ലക്ഷ്മി കുഞ്ഞന്‍പിള്ളയാണ് മരിച്ചത്. 79 വയസായിരുന്നു.ശനിയാഴ്ചയായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൂത്രാശയ സംബന്ധമായ രോഗത്തിന്റെ ചികിത്സയ്ക്കാണ് ഇവർ ആശുപത്രിയിലെത്തിയത്. വെള്ളിയാഴ്ചയാണ് ലക്ഷ്മിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച കോവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം പുറത്ത് വന്നു. ഇതേ അസുഖം മൂർച്ഛതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു മരണം. മൃതദേഹം കളമശേരി ശ്മശാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു.