Top Stories
ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി
ഡൽഹി : ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ മരുന്നിന്റെ പരീക്ഷണം തുടങ്ങി. ഡല്‍ഹി എയിംസിലാണ് മനുഷ്യരില്‍ കോവിഡ് വാക്സിന്റെ പരീക്ഷണം തുടങ്ങിയത്. 18 മുതല്‍ 55 വയസുവരെ പ്രായമുള്ള 375 പേരിലാണ് ആദ്യഘട്ട പരീക്ഷണം നടത്തുന്നത്.
മൂന്ന് ഘട്ടമായാണ് മരുന്ന് പരീക്ഷണം നടക്കുക. ആദ്യഘട്ട പരീക്ഷണം 18 മുതല്‍ 55 വയസ് വരെയുള്ള 375 പേരിലാണ്. രണ്ടാം ഘട്ടം 12 മുതല്‍ 65 വയസ് വരെയുള്ള 750 പേരിലും. ആറ് മാസത്തെ പരീക്ഷണം ആവശ്യമാണ്. ഈവര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ രാജ്യത്തിന് സ്വന്തമായി വാക്സിന് സാധ്യതയുണ്ടെന്നും ഡോ. സഞ്ജയ് റായ് പറഞ്ഞു.
രാജ്യത്ത് പന്ത്രണ്ട് ഇടങ്ങളിലാണ് പരീക്ഷണം പുരോഗമിക്കുന്നത്. ഭാരത് ബയോടെകും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സംയുക്തമായി നിര്‍മിച്ച കോവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്ട്രോളര് ജനറലാണ് അനുമതി നല്‍കിയത്.