News
കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ്
തിരുവനന്തപുരം : കാട്ടാക്കട കെ എസ് ആര് ടി സി ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കാട്ടാക്കട സ്വദേശിയായ ഇയാള്‍ ഈമാസം 19 വരെ എല്ലാ ദിവസവും ഡ്യൂട്ടിക്കെത്തിയിരുന്നു. വിമാനത്താവളത്തിലേക്കുളള ഡ്യൂട്ടിയും നോക്കിയിരുന്നു.
ശരീര വേദന ഉള്‍പ്പെടെയുളള അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇയാള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതിലാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവള ഡ്യൂട്ടിനോക്കുന്നതിനിടയിലാവാം രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്.
ഇയാള്‍ ആയിരത്തിലധികം പേരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഇവരെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചിട്ടുണ്ട്.