കന്യാസ്ത്രീകൾക്കും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ്
കൊച്ചി : കൊച്ചിയിൽ 18 കന്യാസ്ത്രീകൾക്കും ഒരു എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. ആലുവ എരുമത്തല പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് കോവിഡ് പോസിറ്റീവ് ആയത്. കഴിഞ്ഞ ദിവസം വൈപ്പിനിൽ കോവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരാണ് ഇവർ.
എറണാകുളം എക്സൈസ് റേഞ്ചിലെ നോർത്ത് ഡിവിഷൻ സർക്കിൾ ഇൻസ്പെക്ടർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ചേരാനെല്ലൂരിൽ എൻഡിപിഎസ് കേസ് പ്രതിയുടെ ദേഹപരിശോധനക്ക് പോയിരുന്നു. പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സിഐ ക്വാറന്റീനിൽ പോയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
സിഐക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഓഫീസിലെ 15 ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായി. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിൽ പ്രവേശിച്ചു. കന്യാസ്ത്രീമാരുമായി സമ്പർക്കമുണ്ടായവരുടെ പട്ടികയും ആരോഗ്യവകുപ്പ് തയാറാക്കിയിട്ടുണ്ട്.