Top Stories

സംസ്ഥാനത്ത് ഇന്ന് പുതിയ 22 ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് പുതിയ 22  പ്രദേശങ്ങൾ കൂടി ഹോട്ട് സ്പോട്ടുകളാക്കി. തൃശൂർ ജില്ലയിൽ ഒൻപതും കാസർഗോഡ് ആറും കൊല്ലത്ത് മൂന്നും മലപ്പുറം പത്തനംതിട്ട എന്നിവിടങ്ങളിൽ രണ്ട് വീതം ഹോട്ട്സ്പോട്ടുകളുമാണ് ഇന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിൽ ആകെ 351 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

തൃശൂർ ജില്ലയിലെ മറ്റത്തൂർ ( കണ്ടെയ്ൻമെന്റ് സോൺ വാർഡ് 10, 11, 21), എരുമപ്പെട്ടി (9), പോർക്കുളം(3), ചേലക്കര (17), അളഗപ്പനഗർ (7), പുത്തഞ്ചിറ (6), വരന്തരപ്പള്ളി (9), ദേശമംഗലം (11, 13, 14, 15), മാള (16), കാസർഗോഡ് ജില്ലയിലെ പീലിക്കോട് (11), ബളാൽ (2, 3, 11, 14), കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (1, 24), പുത്തിഗെ (6), മടിക്കൈ (2), പടന്ന (5), കൊല്ലം ജില്ലയിലെ ചിറക്കര (എല്ലാ വാർഡുകളും), പൂയപ്പള്ളി (എല്ലാ വാർഡുകളും), തൃക്കരുവ (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), നിലമ്പൂർ മുൻസിപ്പാലിറ്റി (എല്ലാ വാർഡുകളും), പത്തനംതിട്ട ജില്ലയിലെ കോന്നി (1, 16), തഴക്കര (21) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് (2), ശ്രീകൃഷ്ണപുരം (2), വയനാട് ജില്ലയിലെ മേപ്പാടി (19, 22), കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുൻസിപ്പാലിറ്റി (5, 22) എന്നീ പ്രദേശങ്ങളേയാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

കേരളത്തിൽ ഇന്ന് 720 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13,994 ആയി. 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 274 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button