Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഫോർട്ട് കൊച്ചി സ്വദേശി മരിച്ചു
കൊച്ചി : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഫോർട്ടു കൊച്ചി തുരുത്തി സ്വദേശി ഇ.കെ. ഹാരിസ് (51) ആണ് മരിച്ചത്.
ജൂൺ 19നാണ് ഹാരിസ് കുവൈത്തിൽ നിന്നെത്തിയത്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂൺ 26ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾക്ക് കടുത്ത പ്രമേഹരോഗവും ഉണ്ടായിരുന്നു.