News
മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ
മലപ്പുറം : മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(24) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നു വൈകിട്ടോടെ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം അറിയാൻ കഴിഞ്ഞേക്കും.