News
ആലപ്പുഴയിൽ കൊലക്കേസ് പ്രതികളെ വെട്ടിക്കൊന്നു
ആലപ്പുഴ: ആലപ്പുഴയില്‍ കൊലക്കേസ്സ് പ്രതികളെ വെട്ടിക്കൊന്നു. തുമ്പോളി സാബു വധക്കേസ്സിലെ പ്രതികളായ വികാസ്, ജസ്റ്റിന്‍ സോനു എന്നിവരെയാണ് വെട്ടിക്കൊന്നത്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഇരുവരേയും അഞ്ചുപേരടങ്ങുന്ന സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുമ്പോളി പള്ളിയിലെ പെരുന്നാളിനിടെയാണ് അക്രമം നടന്നത്. ആസൂത്രിതമായി സംഘര്‍ഷം ഉണ്ടാക്കുകയും തുടര്‍ന്ന് വെട്ടിക്കൊല്ലുകയുമാ യിരുന്നുവെന്നാണ് പോലീസ് പറയുന്നത്.