News
കോവിഡ് വ്യാപനം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. ജൂലൈ 24 ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക.
നിയമസഭാസമ്മേളനം മാറ്റിവയ്ക്കുന്നതടക്കമുള്ള വിഷയങ്ങൾ സർവകക്ഷിയോഗത്തിൽ ചർച്ചയായേക്കും. ധനവിനിയോഗ ബില്ല് പാസാക്കുന്നതിനാണ് ഈ മാസം 27ന് നിയമസഭാസമ്മേളനം വിളിച്ചിരുന്നത്. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ സഭാസമ്മേളനം ചേർന്നേക്കില്ലെന്നാണ് സൂചനകൾ.