News
തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലിൽ ചാടി
കാസർകോട് : കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലിൽ ചാടി. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയായ കുട്ലു സ്വദേശി മഹേഷ് ആണ് കടലിൽ ചാടിയത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കടപ്പുറത്തെത്തിച്ചത്. പുലിമുട്ടിന് സമീപത്തെത്തിയപ്പോൾ ഇയാൾ കടലിലേക്ക് ചാടുകയായിരുന്നു. ഇയാളെ കൈവിലങ്ങണിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് വേണ്ടി പോലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.