News

സമ്പർക്ക വ്യാപനം തടയാന്‍ കോഴിക്കോടും, കണ്ണൂരും, കൂടുതല്‍ നടപടികള്‍

കോഴിക്കോട് : കോവിഡ് സമ്പർക്ക വ്യാപനം തടയാന്‍ കോഴിക്കോടും, കണ്ണൂരും, കൂടുതല്‍ നടപടികള്‍. മലപ്പുറത്തുനിന്ന് പട്ടാമ്പിയിലേക്കുള്ള അതിര്‍ത്തിറോഡുകളെല്ലാം അടച്ചു. കോഴിക്കോട് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചു. കണ്ണൂരില്‍ ഹോം ക്വാറന്റീന്‍ കര്‍ശനമാക്കാന്‍ വില്ലേജ് ഓഫിസര്‍മാരുടെ സ്ക്വാഡുകളെ നിയോഗിച്ചു. കടകളും പൊതുഇടങ്ങളും പരിശോധിക്കാന്‍ സ്പെഷല്‍ സ്ക്വാഡുകളെ നിയമിച്ചു.

ഇന്നലെ സംസ്ഥാനത്ത് 720 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പർക്കം വഴിയാണ് രോഗം പകര്‍ന്നത്. 34 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം-151 (സമ്പര്‍ക്കം 144), കൊല്ലം-85 (79), എറണാകുളം-80 (72), മലപ്പുറം-61 (സമ്പര്‍ക്കം 29), കണ്ണൂര്‍ 57 (5), ആലപ്പുഴ-46 (30), പാലക്കാട്-46 (36), പത്തനംതിട്ട-40 (സമ്പര്‍ക്കം 21), കാസര്‍കോട്-40 (36), കോട്ടയം-39 (35), കോഴിക്കോട്-39 (സമ്പര്‍ക്കം 33), തൃശൂര്‍-19 (2), വയനാട്-17 (സമ്പര്‍ക്കം 6).

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button