News

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക്  അന്വേഷിയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക്
അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സ്പ്രിംക്ലർ ഇടപാടും സ്വർണക്കടത്തും അന്വേഷണ വിധേയമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിർ കക്ഷിയാക്കി സമർപ്പിച്ച ഹർജി തള്ളിയത്.  എൻഐഎ അന്വേഷിക്കുന്ന ഘട്ടത്തിൽ കേസിൽ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണം നിർദേശിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.  കേസിൽ എൻഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button