News

ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. പേരൂർക്കട പോലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. അപ്രതീക്ഷിതമായാണ് ശിവശങ്കറിനെ ഇന്ന് എൻഐഎ ചോദ്യം ചെയ്യാൻ വിളിപ്പിയ്ക്കുന്നത്.ഇതാദ്യമായാണ് ഉന്നതനായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ദേശീയ അന്വേഷണ ഏജൻസിക്ക് മുമ്പാകെ ചോദ്യചെയ്യലിന് വിധേയനാകുന്നത്.

കൊച്ചിയിൽ നിന്നെത്തിയ എൻഐഎ സംഘമാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നോട്ടീസ് നൽകാൻ പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലേക്ക് എൻഐഎ ഉദ്യോഗസ്ഥനെത്തിയത് സ്കൂട്ടറിലായിരുന്നു. തുടർന്ന് വീടിന്റെ പിന്നിലെ വഴിയിലൂടെ കാറിൽ ശിവശങ്കർ പോലീസ് ക്ലബ്ബിലേക്ക് തിരിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എൻഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. കേസിൽ എൻഐഎ അറസ്റ്റിലായ സ്വപ്ന സുരേഷും സന്ദീപും തമ്മിലുള്ള ബന്ധം, ഇവർക്ക് സഹായം ചെയ്തുകൊടുത്തിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ ശിവശങ്കരനിൽ നിന്നും ചോദിച്ചറിയുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button