Top Stories
ആലപ്പുഴയിൽ ഇന്നലെ മരിച്ച വൃദ്ധയ്ക്ക് കോവിഡ്
ആലപ്പുഴ : ആലപ്പുഴയിൽ ബുധനാഴ്ച മരിച്ച 85 വയസ്സുകാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ മരിച്ച കാട്ടൂർ സ്വദേശി മറിയാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കാട്ടൂർ തെക്കേതൈക്കൽ തോമസിന്റെ ഭാര്യയാണ് മറിയാമ്മ.
ഇന്നലെ ഉച്ചയോടെയാണ് മറിയാമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇവരുടെ മകൻ കോവിഡ് ബാധിച്ചി ചികിത്സയിലാണ്.