Top Stories
ചങ്ങനാശ്ശേരിയിൽ മരിച്ച സ്ത്രീയ്ക്ക് കോവിഡ്
തിരുവല്ല : സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണംകൂടി റിപ്പോർട്ട് ചെയ്തു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച മരിച്ച പാറശാല സ്വദേശിനി തങ്കമ്മയ്ക്ക് (82) കോവിഡ് സ്ഥിരീകരിച്ചു. തിരുവല്ലയിലെ കവിയൂരിലായിരുന്നു തങ്കമയുടെ താമസം. അടുത്തിടെ അസുഖത്തെ തുടർന്ന് ഇവരെ തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെവെച്ചാണ് മരണം സംഭവിച്ചത്.
തുടർന്നാണ് ഇവരുടെ സാമ്പിൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇന്ന് ഫലം വന്നതോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് തങ്കമ്മയുടെ മൃതദേഹം സംസ്കരിച്ചു. ഇവരുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിവരികയാണ്. ഇവരുടെ കുടുംബാംഗങ്ങളെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.