രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 45,720 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1129 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്ന് 12,38,635 ആയി. ഒരു ദിവസത്തിനിടെ ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായിട്ടാണ്. ആകെ കോവിഡ് മരണങ്ങൾ 29,861 ആയി. 4.26 ലക്ഷം പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 7.82 ലക്ഷം പേർക്ക് രോഗം ഭേദമായി.
1.86 ലക്ഷം പേർക്കാണ് തമിഴ്നാട്ടിൽ ഇതുവരെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 3144 പേർ തമിഴ്നാട്ടിൽ മരിച്ചു. ഉത്തർപ്രദേശിൽ 1263 ഉം പശ്ചിമബംഗാളിൽ 1221 ഉം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. 75,833 കോവിഡ് ബാധിതരുള്ള കർണാടകയിൽ 1519 പേരാണ് മരിച്ചത്.
അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,363,843 ആയി ഉയര്‍ന്നു. 629,288 മരണം. 9,340,927 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 278,625 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,099,884 ആണ്. 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 146,136 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,231,871. പുതിയ 65,339 കേസുകളും 82,890 മരണങ്ങളുമുണ്ടായി.