Top Stories
സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 798 പേർക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ. ഇതിൽ 104 പേർ വിദേശത്ത് നിന്നും 115 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം-222, കൊല്ലം-106, എറണാകുളം-100, മലപ്പുറം-89, തൃശൂര്‍-83, ആലപ്പുഴ -82, കോട്ടയം-80, കോഴിക്കോട്-67, ഇടുക്കി- 63, കണ്ണൂര്‍-51, പാലക്കാട്-51, കാസര്‍കോട്-47, വയനാട്-10 എന്നിങ്ങനെയാണ് കോവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉറവിടം അറിയാത്തത് 65 പേരുണ്ട്. അഞ്ചു പേർ ഇന്ന് മരണപ്പെട്ടു. ഇന്ന് 432 പേർ രോഗമുക്തി നേടിയിട്ടുണ്ട്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 428 ആയി.
ഇന്ന് 432 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം-60, കൊല്ലം-31, ആലപ്പുഴ-39, കോട്ടയം-25 ഇടുക്കി-22, എറണാകുളം-95, തൃശ്ശൂർ-21,പാലക്കാട്- 45, മലപ്പുറം-30 കോഴിക്കോട്- 16, വയനാട്-5 കണ്ണൂർ-7, കാസർകോട്-36 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനകം 22,433 സാമ്പിൾ പരിശോധിച്ചു. സംസ്ഥാനത്ത് 1,58,117 പേരാണ് നിരീക്ഷണത്തിലുള്ളത്. 9,354 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ഇന്ന് 1,070 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 9,458 പേരാണ്. ഇതുവരെ ആകെ 3,28,940 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 9,151 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാഗ്രൂപ്പിൽനിന്ന് 1,07,066 സാമ്പിൾ ശേഖരിച്ചു. ഇതിൽ 1,0,2687 സാമ്പിൾ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.