Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ആലുവ സ്വദേശി മരിച്ചു
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. ആലുവ എടത്തല എവർഗ്രീൻ നഗർ കാഞ്ഞിരത്തിങ്കൽ ബൈഹക്കി(59) ആണ് മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കോവിഡ് മൂലം ന്യൂമോണിയ ബാധിച്ചു ഗുരുതര നിലയിൽ കഴിയുകയായിരുന്ന ഇദ്ദേഹം വൈകിട്ട് അഞ്ചു മണിക്കാണ് മരിച്ചത്. പ്ലാസ്മ തെറാപ്പി, ടോസിലീസുമാബ് തുടങ്ങിയ ചികിത്സകൾ നൽകിയിരുന്നു.