Top Stories
കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കോവിഡ്
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ രണ്ട് പിജി ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ ഒരാൾക്കും പാതോളജി വിഭാഗത്തിലെ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം രണ്ട് ഗർഭിണികളടക്കം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാവാം പിജി ഡോക്ടർമാർക്ക് രോഗബാധ ഉണ്ടായത് എന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
രോഗികൾക്കും ഡോക്ടറന്മാർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ മെഡിക്കൽ കോളേജിലെ നിരവധി ഡോക്ടർമാരും സ്റ്റാഫുകളും നിരിക്ഷണത്തിലാണ് .