രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 49,310 പേർക്ക് കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 49,310 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,87,945 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 740 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 30,601 ആയി. നിലവിൽ 4,40,135 പേരാണ് രാജ്യത്തുടനീളം ചികിത്സയിൽ തുടരുന്നത്. 8,17,209 പേർ ഇതുവരെ പൂർണമായും രോഗമുക്തി നേടി. രാജ്യത്തുടനീളം 1,54,28,170 സാംപിളുകളാണ് ഇതുവരെ പരിശോധിച്ചത്. വ്യാഴാഴ്ച മാത്രം 3,52,801 സാംപിളുകൾ പരിശോധിച്ചു.
കോവിഡ് കൂടുതൽ രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടക്കുകയാണ്. തമിഴ്നാട്ടിൽ രണ്ട് ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗികളുടെ എണ്ണം 1.27 ലക്ഷം കടന്നു. കർണാടകയിൽ 80,000ത്തിലേറെ രോഗികളുണ്ട്.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 15,641,085 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 635,633 ആയി. 9,530,006 പേര് രോഗമുക്തി നേടി. അമേരിക്കയിലും ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അറുപത്തിയേഴായിരത്തില് കൂടുതലാളുകള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,169,991 ആയി ഉയര്‍ന്നു. ആയിരത്തില്‍ കൂടുലാളുകളാണ് ഇന്നലെമാത്രം യു.എസില്‍ മരിച്ചത്. ആകെ മരണസംഖ്യ 147,333 ആയി. 1,979,617 പേര് രോഗമുക്തി നേടി. ബ്രസീലില്‍ ഇന്നലെമാത്രം 58,000 ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,289,951 ആയി.