Top Stories
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി
കൊച്ചി : സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കുറച്ചുദിവസമായി ഇവരുടെ ആരോഗ്യനില മോശമായിരുന്നു.
കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തില്‍ കഴിയുന്നത്. ഇവരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മറ്റുളളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.