Top Stories
കിം ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ്
പാലക്കാട് : ‘കിം’ എന്‍ട്രന്‍സ് പരീക്ഷയുടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് അധ്യാപകരെയും 40 വിദ്യാര്‍ഥികളെയും നിരീക്ഷണത്തിലാക്കി. കഞ്ചിക്കോട് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഡ്യൂട്ടി ചെയ്‌ത അധ്യാപികയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഞ്ചിക്കോട് സ്കൂളില്‍ 2 ക്ലാസ് മുറികളുടെ ചുമതലയാണ് ഇവര്‍ക്കുണ്ടായിരുന്നത്.
അധ്യാപികയുടെ മകളും കോവിഡ് പോസിറ്റീവാണ്. തമിഴ്നാട്ടില്‍ ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തമിഴ്നാട്ടിലായിരുന്ന മകളെ നാട്ടിലെത്തിക്കാന്‍ അധ്യാപിക അവിടേക്ക് പോയിരുന്നു. ഇത്തരത്തിലാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.