Top Stories
കോവിഡ് ബാധിച്ച് കാസർകോട് സ്വദേശിനി മരിച്ചു
കാസർകോട് : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് സ്വദേശിനി നബീസ (75) യാണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 55 ആയി.
വാർധക്യ സഹജമായ അവശതകളൊഴിച്ച് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ല. കോവിഡ് രോഗ ബാധ സ്ഥിരീകരിച്ച ഇവർ നേരത്തെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഇവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.