Top Stories
മധ്യപ്രദേശ് മുഖ്യമന്ത്രിയ്ക്ക് കോവിഡ്
ഭോപ്പാൽ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ചൗഹാൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തനിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
താനുമായി സമ്പർക്കം പുലർത്തിയ സഹപ്രവർത്തകർ അടക്കമുള്ളവർ ദയവായി ക്വാറന്റീനിൽ പ്രവേശിക്കണമെന്നും ചൗഹാൻ അഭ്യർത്ഥിച്ചു.
രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. നിരവധി മന്ത്രിമാർക്ക് രാജ്യത്ത് കോവിഡ് പോസിറ്റീവ് ആയിരുന്നു.