Top Stories

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ പാലക്കാട് സ്വദേശിനി മരിച്ചു

പാലക്കാട് : സംസ്ഥാനത്ത് ഇന്ന് വീണ്ടും ഒരു കോവിഡ് മരണം കൂടി. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് മരണം. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് അഞ്ജലിയെ ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹ ബാധിതയായിരുന്ന അഞ്ജലിക്ക് അക്കാര്യം അറിയില്ലായിരുന്നുവെന്ന് പാലക്കാട് ഡി.എം.ഒ പറഞ്ഞു.

ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരിൽ നിന്ന് മകനോടൊപ്പം ബൈക്കിൽ വീട്ടിലെത്തിയത്. ക്വാറന്റീൻ കാലാവധി കഴിയുന്ന ദിവസമാണ് ഇവർ വീട്ടിൽ കുഴഞ്ഞുവീഴുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മകന്റെ പരിശോധന ഫലം വന്നിട്ടില്ല. ഭർത്താവ്: സുരേന്ദ്രൻ.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ടാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കാസർകോട് സ്വദേശിനി 75 കാരിയായ നബീസയും രാവിലെ ചികിത്സയിലിരിക്കെ മരണമടഞ്ഞിരുന്നു.  ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 56 ആയി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button