Top Stories

ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലെ നിറവേറ്റണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തെ വീരസൈനികര്‍ കാര്‍ഗിലില്‍ കാഴ്ചവച്ചത് ധീരമായ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാകിസ്താന്‍ ഭാരതത്തിന്റെ സൗഹൃദത്തിന് മേല്‍ നടത്തിയ വഞ്ചനയാണ് കാര്‍ഗില്‍ യുദ്ധത്തിലേയ്ക്ക് നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൈന്യത്തിന്റെ ആത്മവിശ്വാസമാണ് കാര്‍ഗില്‍ യുദ്ധം ജയിപ്പിച്ചത്. ഇന്ന് ജനങ്ങളെല്ലാം കാര്‍ഗില്‍ വിജയ ദിനം ആഘോഷിക്കുന്നു. എല്ലാ വീരബലിദാനികള്‍ക്കും ജനത ആദരം അര്‍പ്പിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ദുഷ്ടന്റെ സ്വഭാവം ഒരു കാരണവുമില്ലാതെ ദ്രോഹിക്കലാണ് എന്ന ചൊല്ല് പാകിസ്താന്റെ കാര്യത്തില്‍ തികച്ചും അന്വര്‍ത്ഥമാണെന്നും നരേന്ദ്രമോദി മൻ കി ബാത്തിൽ പറഞ്ഞു.

വിഷമം വരുമ്പോൾ  ദരിദ്രനെക്കുറിച്ച്‌ ചിന്തിക്കുക എന്ന ഗാന്ധിജിയുടെ മന്ത്രത്തിനൊപ്പം മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി കാർഗിൽ സമയത്ത് പറഞ്ഞ വാക്യം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏതുകാര്യം ചെയ്യാന്‍ പോകുന്നതിന് മുമ്പ് ആ കാര്യം ബലിദാനം നടത്തിയ സൈനികന്റെ ഉദ്ദേശശുദ്ധിയേയും ബാധിക്കുന്നതാണോ എന്ന് ചിന്തിക്കണമെന്നാണ് അടല്‍ജി ഓര്‍മ്മിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംഘേശക്തി കലൗയുഗേ എന്നതാകണം നമ്മുടെ മന്ത്രം. കൂട്ടായ്മയാണ് ശക്തി എന്ന് തിരിച്ചറിയണം. ഇന്ന് യുദ്ധം യുദ്ധമുഖത്ത് മാത്രമല്ല സമൂഹത്തിലും നടക്കുകയാണ്. ഓരോ ജനതയും തന്റെ കടമ ഒരു യുദ്ധഭൂമിയിലെന്നപോലെ  നിറവേറ്റണമെന്ന് മന്‍കീ ബാതിലൂടെ നരേന്ദ്രമോദി പറഞ്ഞു.

ഇന്ന് കൊറോണയിലും നാം അതാണ് ചെയ്യുന്നത്. എന്നാല്‍ അത് പലയിടത്തും വ്യാപിക്കുന്നു. മാസ്‌ക്കുമാറ്റാതെ ജീവിക്കാന്‍ ശ്രമിക്കുക. അത് ഒരു വലിയ ഉത്തരവാദിത്വമാണ്. എപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ എത്ര മണിക്കൂറുകളാണ് മാസ്‌കും മറ്റ് സുരക്ഷാ വസ്ത്രങ്ങളും ധരിച്ച്‌ സേവനം ചെയ്യുന്നതെന്നും നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇന്ന് ഗ്രാമങ്ങളെല്ലാം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ബല്‍ബീര്‍ കൗര്‍ ജമ്മുവിലെ ഗ്രാമത്തില്‍ കൊറോണ കേന്ദ്രം സ്വയം തുറന്ന് ജനങ്ങളെ രക്ഷിക്കുന്നുവെന്ന അനുഭവം ഏവര്‍ക്കും പ്രേരണയാണെന്നും നരേന്ദ്രമോദി പറഞ്ഞു. കൈത്തറി ദിനം ആഗസ്റ്റ് 7 നാണ് . എല്ലാവരും ഗ്രാമീണ മേഖലയ്ക്കായി കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികളേയും അഭിനന്ദനം അറിയിച്ചു. എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകളും നേര്‍ന്നുകൊണ്ടാണ് നരേന്ദ്രമോദി മന്‍കീ ബാത് അവസാനിപ്പിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button