Top Stories
സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം

ദിനത്തിന്റെ ഭാഗമായി യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരമർപ്പിച്ച് രാജ്യം. ദേശീയ യുദ്ധ സ്മാരകത്തിൽ സൈനികർക്ക് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പുഷ്പചക്രമർപ്പിച്ച് ആദരമർപ്പിച്ചു.
പ്രതിരോധ സഹമന്ത്രി ശ്രീപദ് യശ്ശോ നായിക്, സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ, നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്, വ്യോമസേനാ മേധാവി ആർ.കെ. സിങ് ബദൗരിയ എന്നിവരും ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.
ദൃഢനിശ്ചയത്തിന്റെയും സായുധസേനയുടെ അസാധാരണ വീര്യത്തിന്റെയും പ്രതീകമാണ് കാർഗിൽ വിജയ ദിനമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്യ്തു. ഭാരത് മാതാവിനെ സംരക്ഷിക്കുന്നതിന് വേണ്ടി ശസ്ത്രുക്കളോട് പോരാടുകയും ജീവൻ അർപ്പിക്കുകയും ചെയ്ത ധീരസൈനികരെ താൻ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.