News
കാസർകോട് അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ
കാസർകോട് : സമ്പർക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർകോട്, ഹൊസ്ദുർഗ്, നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധികളിലാണ് ശനിയാഴ്ച രാത്രി 12 മുതൽ കളക്ടർ ഡോ. ഡി.സജിത്ത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
എല്ലാ പൊതുഗതാഗത സംവിധാനങ്ങളും പൊതു ഇടങ്ങളിലുള്ള കൂടിച്ചേരലുകളും അനാവശ്യ യാത്രകളും ജില്ലയിൽ നിരോധിച്ചു.നിരോധനാജ്ഞ പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ പരിധികളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറക്കാൻ പാടുള്ളൂ. സാനിറ്റൈസർ, മാസ്ക്, രണ്ട് മീറ്റർ ശാരീരിക അകലം എന്നിവ കർശനമായി പാലിക്കണം.