Top Stories
ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കോവിഡ്
കോട്ടയം: ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഹൈറിസ്ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റമാനൂർ മാർക്കറ്റ്. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പേരൂർ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജൻ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിൽ 33 പേരുടേതാണ് നിലവിൽ പോസിറ്റീവായത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ പരിശോധന വീണ്ടും നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.