Top Stories
മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കോവിഡ്
വയനാട് : സുൽത്താൻ ബത്തേരിയിലെ തവിഞ്ഞാൽ പഞ്ചായത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ഏഴ് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മരണനാന്തരചടങ്ങിൽ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
സുൽത്താൻ ബത്തേരിയിലെ ഒരു ഹോൾസെയിൽ കടയിലെ ജീവനക്കാർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കടയിൽനിന്നുള്ള ഒരാളും മരണാനന്തര ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നാണ് വിവരം.
ജൂലൈ 19-ന് നടന്ന ചടങ്ങിലാണ് ഇവർ പങ്കെടുത്തത്. രോഗലക്ഷണങ്ങളെ തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും പരിശോധന നടത്താനൊരുങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതർ.