രാജ്യത്ത് കോവിഡ് ബാധിധരുടെ എണ്ണം 14 ലക്ഷം കടന്നു
ഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 49,931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരി ച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 14 ലക്ഷം കടന്നു. 14,35,453 ആളുകള്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. 24 മണിക്കൂറില്‍ 708 പേര്‍ മരിച്ചതോടെ കൊവിഡ് മരണം 32771 ആയി ഉയര്‍ന്നു. നിലവില്‍ 485114 ആളുകളാണ് കൊവിഡ് ബാധിച്ച് ചികിത്സയിലള്ളത്. അതേസമയം, രോഗമുക്തി 63.92 ശതമാനം ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം.
രാജ്യത്ത് കോവിഡ് പരിശോധനകള്‍ കൂട്ടുന്നതിന്‍റെ ഭാഗമായി മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.
അതേസമയം, ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,412,794 ആയി ഉയര്‍ന്നു. 652,039 മരണം. 10,042,362 പേര്‍ രോഗമുക്തി നേടി. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,371,444 ആണ്. 24 മണിക്കൂറിനിടെ 55,735 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 149,845 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,419,901. പുതിയ 23,467 കേസുകളും 87,052 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,436,019 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 50,525 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 32,812 ആയി.918,735 പേര്‍ രോഗമുക്തി നേടി.