Top Stories
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ സ്വദേശി ചക്രപാണി (79) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം രണ്ടായി.
ചക്രപാണിയുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്.
നേരത്തെ ഇടുക്കി സ്വദേശിയായ വ്യക്തിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയനാണ് (61) മരിച്ചത്. അർബുദ ബാധിതനായിരുന്നു ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്. കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.