News
സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യ വിൽപ്പന നാളെ മുതൽ. ബെവ്കോ ഔട്ട്ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. ബാറുകളില്‍ നിന്നും പാഴ്‌സലായി മദ്യം ലഭിക്കും.
സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താനാണ് തീരുമാനം. പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങളെടുക്കുമെന്ന് ബെവ്ക്യൂ ആപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. ആപ്പിന്റെ പ്രായോഗിക പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം.