സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതിൽ 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 745 പേർ ഇന്ന് രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്.
സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേരും ഉൾപ്പെടുന്നു. 43 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു.
745 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9397 പേർ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 114832 സാമ്പിളുകൾ ശേഖരിച്ചതിൽ 111105 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 495 ആണ്.