Top Stories
ലോകത്ത് കോവിഡ് ബാധിതർ 1.66 കോടി കടന്നു
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 10,217,311 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 211,578 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. 4,432,102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,263 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേര് രോഗമുക്തി നേടി.
ബ്രസീലില്‍ 2,443,480 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 87,679 ആയി. 1,667,667 പേര് സുഖം പ്രാപിച്ചു.
കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയിൽ മൂന്നാംസ്ഥാനത്തുളള ഇന്ത്യയിൽ 14,35,453 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയിൽ നാലാംസ്ഥാനത്തുളള റഷ്യയിൽ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേർ ഇവിടെ മരിച്ചു.