Top Stories

അൺലോക്ക്-3: രാത്രി കർഫ്യൂ പിൻവലിച്ചു

ന്യൂഡൽഹി : അൺലോക്ക്-3 മാർഗനിർദേശം സർക്കാർ പുറത്തിറക്കി. സ്കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ തുറക്കില്ല. ഓഡിറ്റോറിയങ്ങളും സമ്മേള ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും.

രാത്രി കർഫ്യൂ പിൻവലിച്ചു. യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകളും ജിമ്മുകളും ഓഗസ്റ്റ് അഞ്ച് മുതൽ തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

മെട്രോ ട്രെയിൻ സർവീസ് ഉണ്ടാകില്ല. സിനിമാശാലകളും സ്വിമ്മിങ് പൂളുകളും പാർക്കുകളും തിയേറ്ററുകളും ബാറുകളും അടഞ്ഞുകിടക്കും.

രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും.രാജ്യാന്തര വിമാന സർവീസ് വന്ദേഭാരത് ദൗത്യം വഴി മാത്രമേ ഉണ്ടാകൂ.

രാഷ്ട്രീയപരിപാടികൾക്കും കായിക മത്സരങ്ങൾക്കും വിനോദ പരിപാടികൾക്കും മത-സാമുദായിക, സാംസ്കാരിക പരിപാടികൾക്കുള്ള നിയന്ത്രണം തുടരും.

സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടത്താം. എന്നാല്‍ മാസ്കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.

ഓഗസ്റ്റ് 31 വരെ കണ്ടെയിൻമെന്റ് സോണുകളിൽ ലോക്ഡൗൺ തുടരും.

സുരക്ഷ കണക്കിലെടുത്ത് 65 വയസ്സിന് മേൽ പ്രായമുള്ളവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button