Top Stories

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ്;കോഴിക്കോട് മെഡിക്കൽ കോളേജിലെ 3 വാർഡുകൾ പൂട്ടി

കോഴിക്കോട് : മെഡിക്കൽ കോളേജിലെ ആറ് ഡോക്ടർമാർ ഉൾപ്പെടെ 14 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു അസിസ്റ്റൻഡ് പ്രൊഫസർ, മൂന്ന് ജൂനിയർ ഡോക്ടർമാർ, രണ്ട് ഹൗസ് സർജൻ, നാല് സ്റ്റാഫ് നഴ്സ്, ഒരു നഴ്സിംഗ് അസിസ്റ്റൻഡ്, ഒരു ഗ്രേഡ് 2 സ്റ്റാഫ്, ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ, ഒരു ഫാർമസിസ്റ്റ് എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയ 339 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 88 പേർ ഹൈ റിസ്ക് വിഭാഗത്തിലും 251 പേർ ലോ റിസ്ക് വിഭാഗത്തിലും പെടുന്നവരാണ്. ഹൈ റിസ്ക് വിഭാഗത്തിൽപെട്ട 88 പേരോട് നിരീക്ഷണത്തിൽ പോവാൻ നിർദേശിച്ചിട്ടുണ്ട്.

ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹൃദയരോഗ, വൃക്കരോഗ, ത്രിതല കാൻസർ സെന്റർ വാർഡുകളായ മൂന്ന്, നാല്, 36 എന്നിവ അടച്ച് പൂട്ടി. എന്നാൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മെഡിക്കൽ കോളേജ് ഇറക്കിയ ഔദ്യോഗിക മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button