News
പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 11 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്.
ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. ഫെബ്രുവരി- മാർച്ച് മാസങ്ങളിലായാണ് ഈവർഷത്തെ പ്ലസ് വൺ പരീക്ഷ നടന്നത്.