Top Stories
സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തേഞ്ഞിപ്പലം പള്ളിക്കൽ സ്വദേശി കൊടിയപറമ്പ് ചേർങ്ങോടൻ കുട്ടിഹസൻ (67)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതിനെ തുടർന്ന് 24നാണ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മാർക്കറ്റിൽ മത്സ്യ ഏജന്റായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹസനും കോവിഡ് സ്ഥിരീകരിച്ചു. 25നാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 9.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾക്ക് പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നു.