സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളിൽ ‘കോവിഡ് 19 സ്റ്റിഗ്മ’
സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളാകുന്ന ‘കോവിഡ് 19 സ്റ്റിഗ്‌മ’ എന്ന കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹ്രസ്വചിത്രം മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെ റിലീസ് ആയി.
കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ” കോവിഡ് 19 സ്‌റ്റിഗ്മ ” . ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്‌റ്റിഗ്മ അവതരിപ്പിക്കുന്നത്.
വിഷാദങ്ങളും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം എന്ന സന്ദേശമാണ് ‘കോവിഡ് 19 സ്റ്റിഗ്‌മ’ നൽകുന്നത്.
സംവിധാനം – സന്തോഷ് കീഴാറ്റൂർ, ഛായാഗ്രഹണം – ജലീൽ ബാദുഷ, രചന – സുരേഷ്ബാബു ശ്രീസ്ത , സംഗീതം – ഡോ. പ്രശാന്ത്കൃഷ്ണൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ.