Top Stories

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പേർക്ക് കോവിഡ്

ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ അമ്പതിനായിരത്തിലധികം പുതിയ കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 52,123 പുതിയ കോവിഡ് 19 കേസുകളാണ് ഒറ്റ ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്താദ്യമായാണ് ഇത്രയധികം കേസുകൾ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 15,83,792 ആയി ഉയർന്നു.

775 പേർ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് മരിച്ചു. രാജ്യത്ത് കൊവിഡ് മരണനിരക്ക് കുത്തനെ താഴേക്ക് വരുന്നുണ്ടന്നാണ്  ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്. രാജ്യത്തെ ആകെ മരണം 34,968 ആയി.

5,28,242 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കോവിഡ് 19 കേസുകൾ വർധിക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും വർധിക്കുന്നുണ്ടെന്നുളളതാണ് ആശ്വാസകരം. ആഗോള ശരാശരിയേക്കാൾ മുകളിലാണ് ഇന്ത്യയിലെ രോഗമുക്തി നിരക്ക്. 10,20,582 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.43 ശതമാനവും കോവിഡ് 19 പോസിറ്റീവ് നിരക്ക് 11.67 ശതമാനവുമാണ്.

ഇതുവരെ പത്ത് ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് രോഗമുക്തി നേടാനായി. ആഗോളതലത്തില്‍ സ്ഥിതി വിലയിരുത്തുമ്പോള്‍ ഇന്ത്യയില്‍ പൊതുവേ മരണനിരക്ക് കുറവാണ്. ഏപ്രില്‍ മുതലിങ്ങോട്ട് നോക്കിയാല്‍, രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മരണനിരക്ക് കുറഞ്ഞുവരികയാണ്. മന്ത്രാലയം വിശദമാക്കുന്നു.

പരിശോധനയുടെ തോത് വര്‍ധിപ്പിച്ചതോടെയാണ് രോഗികളുടെ എണ്ണം കൂടിയതും, അതേസമയം മരണനിരക്ക് കുറയ്ക്കാനായതുമെന്നും മന്ത്രാലയം പറയുന്നു. പിന്നിട്ട 24 മണിക്കൂറിനിടെ 35,286 പേരെ രോഗം ഭേദമായി ഡിസാച്ചാര്‍ജ് ചെയ്തതായും മന്ത്രാലയം അറിയിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button