Top Stories
വാക്‌സിൻ പരീക്ഷിച്ച വ്യക്തിക്ക് അജ്ഞാതരോഗം: കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു
ഓക്സ്ഫോർഡ് സർവകലാശാല കൊവിഡ് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചു. വാക്‌സിൻ കുത്തിവയ്പ്പ് ലഭിച്ച വ്യക്തിക്ക് അജ്ഞാതരോഗം സ്ഥിരീകരിച്ചതോടെയാണ് വാക്‌സിൻ പരീക്ഷണം നിർത്തിവയ്ക്കാൻ തീരുമാനമാകുന്നത്. വാക്‌സിന്റെ പാർശ്വഫലമാണ് രോഗമെന്നാണ് വിലയിരുത്തൽ.
എന്ത് തരം രോഗമാണെന്നോ രോഗത്തിന്റെ തീവ്രതയെത്രയെന്നോ എന്ന വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.‘അസ്ട്രസെനേക’ കമ്പനിയുമായി ചേർന്നുള്ള വാക്‌സിൻ പരീക്ഷണമാണ് നിർത്തിവച്ചിരിക്കുന്നത്. വാക്‌സിൻ പരീക്ഷണഘട്ടത്തിൽ ഇത്തരം അസുഖങ്ങൾ സാധാരണമാണെന്നും അതേ കുറിച്ച് പഠനം നടത്തുകയാണെന്നും വക്താവ് അറിയിച്ചു.