News

എറണാകുളം ജില്ലയിൽ ബലിപെരുന്നാള്‍ ചടങ്ങുകള്‍ക്ക് നിയന്ത്രണങ്ങൾ

കൊച്ചി : കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുന്‍കരുതലുകളും നിയന്ത്രണങ്ങളും നിര്‍ദേശിച്ച്‌ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മമോ മാംസവിതരണമോ പാടില്ല എന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കളക്ടറുടെ ഉത്തരവിലുണ്ട്. ബലികര്‍മത്തിന് ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകാമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.

സ്വീകരിക്കേണ്ട മുൻകരുതൽ  

1. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബലികര്‍മം പാടില്ല.
2. ആഘോഷങ്ങള്‍ ചുരുക്കി ചടങ്ങുകള്‍ മാത്രമാക്കണം.
3. പെരുന്നാള്‍ നമസ്കാരം പള്ളികളില്‍ പരിമിതപ്പെടുത്തണം. ഈദ് ഗാഹുകള്‍ ഒഴിവാക്കണം. വീടുകളില്‍ അഞ്ചുപേര്‍ മാത്രമേ പങ്കെടുക്കാവൂ.
4. താപനില പരിശോധന നടത്തണം. ടൗണിലെ പള്ളികളില്‍ അപരിചിതരെ ഒഴിവാക്കണം.
5. പെരുന്നാള്‍ നമസ്കാരത്തിന് പരമാവധി 100 പേരെ മാത്രമേ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
6. ബലി കര്‍മത്തിന്റെ സമയത്തും മാംസം വീട്ടില്‍ എത്തിച്ചു നല്‍കുമ്പോഴും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാംസവിതരണം അനുവദിക്കില്ല. വിതരണം നടത്തുന്നവര്‍ വീടുകളുടെയും ആളുകളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണം

7. ആഘോഷങ്ങള്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button