Top Stories
എറണാകുളം സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
കൊച്ചി : സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ചു മരിച്ചു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എം. പി അഷറഫ്(53) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ 29നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഇദ്ദേഹത്തിന് പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. അഷറഫിന്റെ മരണത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എഴുപത്തൊന്നായി.