Top Stories
കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ്
തിരുവനന്തപുരം : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കോവിഡ് സ്ഥിരീകരിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരിൽ ഒരാൾക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് മന്ത്രിയുടെ മകന് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തിലായിരുന്നു. കടകംപള്ളിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണ്.