News
കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസ് ഉടൻ ഉണ്ടാകില്ല
കോഴിക്കോട് : നാളെ മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസ് ഉടൻ ഉണ്ടാകില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. സമ്പർക്ക രോഗികൾ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ എതിർപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയത്.
പല ജില്ലാ ആസ്ഥാനങ്ങളും കണ്ടെയിൻമെന്റ് സോണാണ്. സംസ്ഥാനത്ത് നിലവിൽ 498 ഹോട്ട്സ്പോട്ടുകളുണ്ട്. പല ജീവനക്കാരും രോഗികളായിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകിയ മുന്നറിയിപ്പ് കൂടി കണക്കിലെടുത്താണ് തീരുമാനം മാറ്റേണ്ടി വന്നതെന്നും ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കടുത്ത നിയന്ത്രണത്തിലേക്ക് പോവേണ്ട സാഹചര്യമാണുള്ളത്. പല ഡിപ്പോകളും പൂട്ടിയിട്ടുണ്ട്. ഹ്രസ്വദൂര സർവീസുകൾ പോലും നടത്തണോയെന്ന് ആലോചിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.