Month: July 2020
- News
മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ
മലപ്പുറം : മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മാളിയേക്കൽ സ്വദേശി ഇർഷാദ് അലി(24) ആണ് മരിച്ചത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നു വൈകിട്ടോടെ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനാഫലം അറിയാൻ കഴിഞ്ഞേക്കും.
Read More » - News
കോവിഡ് വ്യാപനം: മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാനായി മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചു. ജൂലൈ 24 ന് വൈകിട്ട് മൂന്ന് മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം നടക്കുക.
Read More » - News
തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലിൽ ചാടി
കാസർകോട് : കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലിൽ ചാടി. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയായ കുട്ലു സ്വദേശി മഹേഷ് ആണ് കടലിൽ ചാടിയത്.
Read More » - News
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിയ്ക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസ് എൻഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ചേർത്തല സ്വദേശി മൈക്കിൾ വർഗീസാണ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്. സ്പ്രിംക്ലർ ഇടപാടും സ്വർണക്കടത്തും അന്വേഷണ വിധേയമാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
Read More »