Month: July 2020
- News
നടൻ അനിൽ മുരളി അന്തരിച്ചു
കൊച്ചി : നടൻ അനിൽ മുരളി (56) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിൽ ചിത്സയിലായിരുന്നു. ഈ മാസം 22 ആം തിയതിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
Read More » - News
കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്: എല്ലാ പ്രതികളേയും വെറുതേവിട്ടു
ആലപ്പുഴ : ആലപ്പുഴ കണ്ണർകാട്ടെ പി.കൃഷ്ണപിള്ള സ്മാരകത്തിന് തീയിട്ട് കൃഷ്ണപിള്ളയുടെ പ്രതിമയ്ക്ക് കേടുവരുത്തിയ കേസിൽ എല്ലാ പ്രതികളേയും വെറുതേവിട്ടു. പ്രതികള്‍ക്കെതിരെ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി. ഒന്നാം പ്രതി ലതീഷ് ബി ചന്ദ്രന്‍, കണര്‍കാട് മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി സാബു, സി ആര്‍ രാജേഷ്, എം പ്രമോദ്, പി ദീപു എന്നിവരെയാണ് ആലപ്പുഴ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. സംഭവം നടന്ന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വന്നത്. 2013 ഒക്ടോബര്‍ 31ന് പുലര്‍ച്ചെ 1.30 നാണ് ആലപ്പുഴ കഞ്ഞിക്കുഴി കണ്ണര്‍കാട്ടുള്ള സഖാവ് പി കൃഷ്ണപിള്ള സ്മാരകവും അതിനോട് ചേര്‍ന്നുള്ള പ്രതിമയും തകര്‍ക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് സ്ഥാപകനായിരുന്ന കൃഷ്ണപിള്ള അവസാന നാളുകള്‍ ചിലവഴിച്ചത് കണ്ണര്‍കാട് ചെല്ലിക്കണ്ടത് വീട്ടില്‍ ആയിരുന്നു. അവിടെ വെച്ചാണ് പാമ്പ് കടിയേറ്റു മരിക്കുന്നതും. അത് പിന്നീട് സിപിഎം ഏറ്റെടുക്കുകയും സ്മാരകമാക്കുകയുമായിരുന്നു. ആദ്യം കേസ് അന്വേഷണം അന്വേഷിച്ചത് ലോക്കല്‍ പൊലീസാണ്. അതിനുശേഷം അന്വേഷണം ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രതിമ തകര്‍ത്തതിന് പിന്നിലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സംഭവം നടന്ന് ഒരു വര്‍ഷം കഴിഞ്ഞ് 2014 നവംബര്‍ 22 ന് സിപിഎം പ്രവര്‍ത്തകരെ പ്രതിയാക്കി റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്തു. വി. എസ് അച്യുതാന്ദന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന മുന്‍ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാവും കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന ലതീഷ് ബി ചന്ദ്രനാണ് ഒന്നാം പ്രതി. കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആയിരുന്ന പി. സാബുവാണ് രണ്ടാംപ്രതി. സിപിഎം അംഗങ്ങളായ ദീപു, രാജേഷ്, പ്രമോദ് എന്നിവരും പ്രതികളായിരുന്നു. 2016 ഏപ്രില്‍ 28 ന് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കി. തുടര്‍ന്ന് ആലപ്പുഴ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടന്നു. 2019 മാര്‍ച്ച് 14 മുതലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. മൊത്തം 72 സാക്ഷികള്‍ ഉണ്ടായിരുന്നു. 59 സാക്ഷികളെ പ്രോസിക്യൂഷന്‍ വിചാരണ നടത്തി. കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തൊട്ടടുത്തെ കായിപ്പുറത്തുള്ള ഇന്ദിര ഗാന്ധിയുടെ പ്രതിമയും…
Read More » - News
ബാലഭാസ്‌കറിന്റെ അപകട മരണം സി.ബി.ഐ അന്വേഷിയ്ക്കും
തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസ് സി.ബി.ഐ ഏറ്റെടുത്തു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഇപ്പോള്‍ കേസ് ഏറ്റെടുത്തിരിക്കുന്നത്. ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ സംശയം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചില്‍ നിന്ന് സി.ബി.ഐക്കു വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. വാഹനം അപകടത്തില്‍പ്പെട്ടതില്‍ ദുരൂഹത ഇല്ലെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.അതേസമയം അപകടം ആസൂത്രിതമാണെന്നും അപകടത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമാണെന്നും ബാലഭാസ്‌കറിന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബാലഭാസ്‌കാറിന്റെ മുന്‍ മാനേജര്‍ തിരുവനന്തപുരം വിമാനത്താവളം വഴി 25 കിലോ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായിരുന്നു. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
Read More » - News
കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കും. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് വീടുകളില്‍ നിരീക്ഷണം നല്‍കാം. അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേലധികാരിക്കോ നോഡല്‍ ഓഫീസര്‍ക്കോ അപേക്ഷ നല്‍കാം. വീട്ടില്‍ ഉള്ളവരുമായി ഒരു വിധത്തിലും ഉള്ള സമ്പര്‍ക്കം വരാതെ മുറിയില്‍ തന്നെ കഴിയുമെന്ന് ഉറപ്പും നല്‍കണം. ഇവര്‍ എല്ലാ ദിവസവും സ്വയം ആരോഗ്യ സ്ഥിതി വിലയിരുതണം. എന്തെങ്കിലും പ്രശ്നങ്ങളോ ലക്ഷണങ്ങളോ ഉണ്ടായാല്‍ വിദഗ്ധ ചികിത്സ തേടണം. ആരോഗ്യവാനായ ഒരാള്‍ രോഗിയുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകണമെന്നും നിര്‍ദേശം ഉണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഉദേശിക്കുന്നിടത്ത് 60 വയസുകഴിഞ്ഞ ആളുകളോ ഗുരുതര രോഗം ബാധിച്ച മറ്റുള്ളവരോ ഉണ്ടാകരുത്. രോഗം സ്ഥിരീകരിച്ച ശേഷം 10ാം ദിവസം ആന്റിജന്‍ പരിശോധന നടത്തണം. നെഗറ്റീവ് ആയാലും ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു . ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ക്ക് വീടുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തണം എന്ന് ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതിയും നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീടുകളില്‍ നിരീക്ഷണ സൗകര്യം നല്‍കുന്നത്.
Read More » - Cinema
സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളിൽ ‘കോവിഡ് 19 സ്റ്റിഗ്‌മ’
സന്തോഷ് കീഴാറ്റൂർ ആറ് കഥാപാത്രങ്ങളാകുന്ന ‘കോവിഡ് 19 സ്റ്റിഗ്‌മ’ എന്ന കോവിഡ് പ്രതിരോധ ബോധവൽക്കരണ ഹ്രസ്വചിത്രം മലയാളത്തിന്റെ പ്രശസ്ത താരങ്ങളായ മോഹൻലാലിന്റെയും പൃഥ്വിരാജിന്റെയും എഫ് ബി പേജുകളിലൂടെ റിലീസ് ആയി. കോവിഡ് കാലത്തെ സമ്മർദ്ദങ്ങൾ ചേർത്തിണക്കി നടൻ സന്തോഷ് കീഴാറ്റൂർ അഭിനയിച്ച ഷോർട്ട് ഫിക്ഷനാണ് ” കോവിഡ് 19 സ്‌റ്റിഗ്മ ” . ഈ ഷോർട്ട് ഫിക്ഷനിൽ സന്തോഷ് കീഴാറ്റൂർ ആറു വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കണ്ണൂർ, ദേശീയ ആരോഗ്യദൗത്യം കണ്ണൂർ ഉണർവ്വ്, ജില്ലാ മാനസികാരോഗ്യ പരിപാടി കണ്ണൂർ എന്നിവ ചേർന്നാണ് കോവിഡ് 19 സ്‌റ്റിഗ്മ അവതരിപ്പിക്കുന്നത്. വിഷാദങ്ങളും സമ്മർദ്ദങ്ങളും നേരിടുന്നവരെ സഹായിക്കാൻ നാഷണൽ ഹെൽത്ത് മിഷൻ, മാനസികാരോഗ്യവകുപ്പ്, ഡോക്ടർമാർ എന്നിവരുടെ സേവനങ്ങൾ ലഭ്യമാണ്. മടിക്കാതെ ഭയക്കാതെ ഇവരുടെ സേവനങ്ങൾ സ്വീകരിക്കുക. മരണത്തോളം സഞ്ചരിക്കാതെ ധൈര്യമായി മുന്നോട്ടു പോകാം , പ്രതിരോധിക്കാം എന്ന സന്ദേശമാണ് ‘കോവിഡ് 19 സ്റ്റിഗ്‌മ’ നൽകുന്നത്. സംവിധാനം – സന്തോഷ് കീഴാറ്റൂർ, ഛായാഗ്രഹണം – ജലീൽ ബാദുഷ, രചന – സുരേഷ്ബാബു ശ്രീസ്ത , സംഗീതം – ഡോ. പ്രശാന്ത്കൃഷ്ണൻ , പി ആർ ഓ – അജയ് തുണ്ടത്തിൽ.
Read More »