Month: July 2020

  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകൾ

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോട്ടങ്ങല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 5, 6, 7 ,8, 9), കോയ്പ്പുറം (17), എഴുമറ്റൂര്‍ (1), മലയപ്പുഴ (12), വെച്ചൂച്ചിറ (11), കുന്നന്താനം (11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (2, 3, 12), മാറടി (4), പിണ്ടിമന (8), വരപ്പെട്ടി (8), പള്ളിപ്പുറം (5), തൃശൂര്‍ ജില്ലയിലെ കുന്ദംകുളം മുന്‍സിപ്പാലിറ്റി (21), ചാഴൂര്‍ (3), കോട്ടയം ജില്ലയിലെ നീണ്ടൂര്‍ (8), കാണക്കാരി (10), കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മുന്‍സിപ്പാലിറ്റി (15, 25, 28, 29, 30), ചേറോട് (4, 10, 12, 20), ആലപ്പുഴ ജില്ലയിലെ വിയപുരം (9), ചെറിയനാട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 13 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ മുളവുകാട് (വാര്‍ഡ് 3), പിറവം മുന്‍സിപ്പാലിറ്റി (17), പൈങ്ങോട്ടൂര്‍ (5), രായമംഗലം (13, 14), പല്ലാരിമംഗലം (9), മുളന്തുരുത്തി (7), ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി (എല്ലാ വാര്‍ഡുകളും), പെരുംപാലം (എല്ലാ വാര്‍ഡുകളും), കഞ്ഞിക്കുഴി (എല്ലാ വാര്‍ഡുകളും), പനവള്ളി (എല്ലാ വാര്‍ഡുകളും), പത്തനംതിട്ട ജില്ലയിലെ ചെന്നീര്‍ക്കര (4), നാരങ്ങാനം (4), കോഴിക്കോട് ജില്ലയിലെ ചെങ്ങോട്ടുകാവ് (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 492 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്കാണ്  കോവിഡ്-19 സ്ഥിരീകരിച്ചത്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയിലെ 213 രോഗികളിൽ 198 പേര്‍ക്കും രോഗം പകർന്നത് സമ്പർക്കത്തിലൂടെ.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 67 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 54 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 49 പേര്‍ക്കുവീതവും, വയനാട് ജില്ലയിൽ 43 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 38 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 34 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 31 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 29 പേര്‍ക്കുമാണ് ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന കുട്ടി ഹസ്സന്‍ (67) മരണമടഞ്ഞു. ഇതോടെ മരണ സംഖ്യ 68 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 71 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 198 പേര്‍ക്കും, കൊല്ലം ജില്ലയിലെ 77 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 60 പേര്‍ക്കും, എറണാകുളം ജില്ലയിലെ 58 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 43 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 39 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 33 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 32 പേര്‍ക്കും, കോട്ടയം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 25 പേര്‍ക്കും, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ 22 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയിലെ 18 പേര്‍ക്കുമാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 30 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ 10 വീതവും, എറണാകുളം ജില്ലയിലെ 6, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ 2 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, 1 കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 641…

    Read More »
  • News
    Photo of പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

    പ്ലസ് വൺ പരീക്ഷാഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷാഫലം ഡയറക്ടറേറ്റ് ഓഫ് ഹയർസെക്കൻഡറി എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ചു.  ഇന്ന് രാവിലെ 11 മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. ഇതോടൊപ്പം വി.എച്ച്.എസ്.സി ഒന്നാംവർഷ പരീക്ഷാ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.  പരീക്ഷാഫലം keralaresults.nic.in എന്ന സൈറ്റിൽ നിന്ന് അറിയാൻ സാധിക്കും. ഫെബ്രുവരി- മാർച്ച് മാസങ്ങളിലായാണ് ഈവർഷത്തെ പ്ലസ് വൺ പരീക്ഷ നടന്നത്.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി മരിച്ചു

    സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മലപ്പുറം സ്വദേശി മരിച്ചു

    മലപ്പുറം : സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ചു മരിച്ചു. തേഞ്ഞിപ്പലം പള്ളിക്കൽ സ്വദേശി കൊടിയപറമ്പ് ചേർങ്ങോടൻ കുട്ടിഹസൻ (67)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയും ശാരീരിക അസ്വസ്ഥകളും ആരംഭിച്ചതിനെ തുടർന്ന് 24നാണ് ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മാർക്കറ്റിൽ മത്സ്യ ഏജന്റായി പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്റെ മകന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഹസനും കോവിഡ് സ്ഥിരീകരിച്ചു. 25നാണ് മഞ്ചേരി മെഡിക്കൽ കോളേജിലെ കോവിഡ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച രാവിലെ 9.40ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ഇയാൾക്ക്‌ പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗ പ്രശ്നങ്ങൾ എന്നിവ ഉണ്ടായിരുന്നു.

    Read More »
  • Top Stories
    Photo of തിരുവനന്തപുരത്ത് ലോക്ക് ഡൌൺ തുടരും

    തിരുവനന്തപുരത്ത് ലോക്ക് ഡൌൺ തുടരും

    തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മൂന്നിലൊന്ന് ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്‌ പ്രവര്‍ത്തിക്കാം. ഔദ്യോഗിക മീറ്റിംഗുകള്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തണം. ഇക്കാര്യം ഓഫീസ് മേലധികാരി ഉറപ്പുവരുത്തണം. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച്‌ പ്രവര്‍ത്തിക്കാം. മറ്റ് ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതി പ്രയോജനപ്പെടുത്തണം. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ കൗണ്ടറുകളിലൂടെ ഭക്ഷണം പാഴ്സലായി വിതരണം ചെയ്യാം. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്നുള്ള ഭക്ഷണം കഴിക്കല്‍ പാടില്ല. കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്താം. 50 ശതമാനം യാത്രക്കാരുമായി ആട്ടോ, ടാക്സി ഉള്‍പ്പടെയുള്ള പൊതുഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം. ഈ കടകളിൽ നാലു മണി മുതൽ ആറു മണി വരെയുള്ള സമയം മുതിർന്ന പൗരന്മാർക്കു വേണ്ടി മാറ്റിവെക്കണം. ഈ സമയത്ത് അവർക്കു മാത്രം സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം തയ്യാറാക്കി കൊടുക്കണം. സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, സലൂണുകൾ, സ്പാ, ബ്യൂട്ടി പാർലറുകൾ എന്നിവ തുറക്കാൻ അനുമതിയില്ല. മാര്‍ക്കറ്റുകളില്‍ ഒരുതരത്തിലുള്ള കൂട്ടംകൂടലുകളും അനുവദിക്കില്ല. കണ്ടെയിന്‍മെന്റ് സോണുകളിലൂടെയുള്ള യാത്ര അനുവദിക്കില്ല. എല്ലാത്തരം കാര്‍ഷിക, കെട്ടിടനിര്‍മാണ പ്രവര്‍ത്തനങ്ങളും കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്ത പ്രദേശങ്ങളില്‍ തുടരാം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിക്കുള്ളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. സിനിമാ ഹാള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം, ബാര്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. കൂട്ടം കൂടാന്‍ സാധ്യതയുള്ള ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങളും പാടില്ല. മേല്‍പ്പറഞ്ഞ ഇളവുകളൊന്നും ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ബാധകമായിരിക്കില്ലെന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തല്‍സ്ഥിതി തുടരുമെന്നും കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം കോർപറേഷനിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തിന് നിയന്ത്രണം കൊണ്ടുവരും. കൃഷി-മറ്റ് കാർഷിക വൃത്തികൾ എന്നിവയും അനുവദനീയമാണ്. കോർപറേഷനിലെ ഇരുപതോളം വാർഡുകൾ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണുകളായി തുടരും. മറ്റ് പത്തോളം…

    Read More »
  • News
    Photo of സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

    തിരുവനന്തപുരം :  സംസ്ഥാനത്ത് ബുധനും വ്യാഴവും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 7 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും വ്യാഴാഴ്ച ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. 24 മണിക്കൂറിനുള്ളിൽ 11.5 മുതൽ 20.4 വരെ സെൻറീമീറ്റർ മഴ പ്രതീക്ഷിക്കാം. ജാഗ്രത പാലിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

    Read More »
  • Top Stories
    Photo of ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു

    ചോദ്യംചെയ്യലിനു ശേഷം ശിവശങ്കറിനെ എൻഐഎ വിട്ടയച്ചു

    കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യംചെയ്യലിനു ശേഷം എൻഐഎ വിട്ടയച്ചു. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ഇന്ന് 10 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എൻഐഎ ഓഫീസിൽനിന്ന് പുറത്തുവിട്ടത്.

    Read More »
  • Top Stories
    Photo of കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്

    കൊല്ലം ജില്ലയിൽ ഇന്ന് 95 പേർക്ക് കോവിഡ്

    കൊല്ലം : കൊല്ലം ജില്ലയിൽ ഇന്ന്  95 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 12 പേർക്കും സമ്പർക്കം മൂലം 78 പേർക്കും രോഗം സ്ഥിരീകരിച്ചു.  കൊല്ലം കരവാളൂർ സ്വദേശിനിയും തിരുവനന്തപുരം ഫോർട്ട് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയുമായ യുവതിയും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.  ജില്ലയിൽ ഇന്ന് 70 പേർ രോഗമുക്തി നേടി.

    Read More »
  • Top Stories
    Photo of തലസ്ഥാനത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക്‌ കോവിഡ്

    തലസ്ഥാനത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക്‌ കോവിഡ്

    തിരുവനന്തപുരം : തലസ്ഥാനത്ത് കോവിഡ് വലിയ  രീതിയിൽ പടർന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾ പോസിറ്റീവാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് 12 പേരെ പരിശോധിക്കുമ്പോഴാണ് ഒരാൾ പോസിറ്റീവെങ്കിൽ കേരളത്തിലത് 36 പേരിൽ ഒന്നെന്നാണ് കണക്ക്. കിൻഫ്ര പാർക്കിൽ 300 പേർക്ക് പരിശോധന നടത്തിയതിൽ 88 പേർക്ക് രോഗം സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്

    സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ്

    തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1167 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിൽ 55 പേരുടെ രോഗ ഉറവിടം അജ്ഞാതം. കോവിഡ് രോഗം വ്യാപിച്ച ശേഷം കേരളത്തിൽ ഏറ്റവും അധികം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ദിവസമാണ് ഇന്ന്.  കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 227, കോട്ടയം 118, മലപ്പുറം 112, തൃശ്ശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, കോഴിക്കോട് 67, പത്തനംതിട്ട 63, വയനാട് 53, കണ്ണൂർ 43, കാസർകോട് 38, ഇടുക്കി 7 എന്നിങ്ങനെയാണ് രോഗബാധിതരായവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

    Read More »
Back to top button