Month: July 2020
- Top StoriesJuly 28, 20200 146
കിൻഫ്ര പാർക്കിലെ 90 ജീവനക്കാർക്ക് കോവിഡ്
തിരുവനന്തപുരം : കിൻഫ്ര പാർക്കിലെ 90 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നുമായി 300 ജീവനക്കാരിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗമുള്ളതായി കണ്ടെത്തിയത്. കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ ജീവനക്കാർ ഉൾപ്പടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുമായി സമ്പർക്കത്തിലുള്ളവരെയെല്ലാം ക്വാറന്റീനിലേക്ക് മാറ്റും. സെക്രട്ടേറിയറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസുകാരനും പൂവാർ ഫയർസ്റ്റേഷനിലെ ഒമ്പത് പേർക്കും ഇന്ന് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായ നെയ്യാറ്റിൻകര സ്വദേശിയായ പോലീസുകാരൻ ഇന്നലെവരെ സെക്രട്ടറിയെറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു.
Read More » - Top StoriesJuly 28, 20200 151
വണ്ടാനം മെഡിക്കൽ കോളേജിൽ മരിച്ച മാരാരിക്കുളം സ്വദേശിനിയ്ക്ക് കോവിഡ്
ആലപ്പുഴ : സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. വണ്ടാനം മെഡിക്കൽ കോളേജിൽ തിങ്കളാഴ്ച മരിച്ച മാരാരിക്കുളം സ്വദേശിനി കാനശ്ശേരിയിൽ ത്രേസ്യാമ്മ(62)യ്ക്കാണ് മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു.
Read More » - Top StoriesJuly 28, 20200 149
ശിവശങ്കറിനെ എൻഐഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഐഐ രണ്ടാം ദിവസവും ചോദ്യം ചെയ്യുന്നു. രാവിലെ പത്ത് മണിക്ക് ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരായി. എൻ.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ഒമ്പതര മണിക്കൂറാണ് ശിവ ശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയിൽ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എൻഐഎ നിർദേശിച്ചിരുന്നു. തുടർന്ന് കൊച്ചി പനമ്പള്ളി നഗറിൽ എൻഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലിലാണ് ശിവശങ്കർ താമസിച്ചത്. തിങ്കളാഴ്ച നടത്തിയ ചോദ്യം ചെയ്യലിൽ ശിവശങ്കറിന് പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ശിവശങ്കറിൽനിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മിൽ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യൽ തുടരുന്നത്. നയതന്ത്ര ബാഗേജുകൾ പിടിക്കപ്പെടുന്ന ദിവസങ്ങളിൽ പ്രതികളുമായി കൂടുതൽ ഫോൺവിളികൾ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലിൽ എൻ.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാൽ, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറിൽനിന്നാണ് കസ്റ്റംസിനെ ഫോൺ വിളിച്ചതെന്നാണ് ശിവശങ്കർ മൊഴിനൽകിയത്. ഇതിനുപുറമേ സ്വർണം എത്തിയ ദിവസം മറ്റൊരു നമ്പറിൽനിന്ന് പ്രതികളുമായി സംസാരിച്ചതായും എൻ.ഐ.എ. സംഘം കണ്ടെത്തിയിരുന്നു.ഇക്കാര്യത്തെപ്പറ്റിയും തിങ്കളാഴ്ചത്തെ ചോദ്യംചെയ്യലിൽ ശിവശങ്കറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.
Read More » - Top StoriesJuly 28, 20200 155
ലോകത്ത് കോവിഡ് ബാധിതർ 1.66 കോടി കടന്നു
ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,629,202 ആയി. 655,865 പേരാണ് വൈറസ്ബാധമൂലം ഇതുവരെ മരണമടഞ്ഞത്. 10,217,311 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 211,578 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. 4,432,102 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60,263 പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. 150,418 മരണങ്ങളുമുണ്ടായി. 2,133,582 പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ 2,443,480 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 87,679 ആയി. 1,667,667 പേര്‍ സുഖം പ്രാപിച്ചു. കോവിഡ് 19 രൂക്ഷമായി ബാധിച്ച പട്ടികയിൽ മൂന്നാംസ്ഥാനത്തുളള ഇന്ത്യയിൽ 14,35,453 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 32,771 രാജ്യത്ത് മരിച്ചു. പട്ടികയിൽ നാലാംസ്ഥാനത്തുളള റഷ്യയിൽ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13,334 പേർ ഇവിടെ മരിച്ചു.
Read More » - Top StoriesJuly 27, 20200 137
ശിവശങ്കരനെ ഇന്ന് വിട്ടയച്ചു; ചോദ്യം ചെയ്യൽ നാളയും തുടരും
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഒമ്പത് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനു ശേഷം ഇന്ന് എൻഐഎ വിട്ടയച്ചു. നാളെയും ചോദ്യംചെയ്യലിന് ശിവശങ്കരൻ ഹാജരാകണം. കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 9.30 ഓടെ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽനിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തത്.
Read More » - Top StoriesJuly 27, 20200 150
സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 483 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇതിൽ 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 745 പേർ ഇന്ന് രോഗമുക്തി നേടി. കോവിഡ് അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം 161, മലപ്പുറം 86, ഇടുക്കി 70, കോഴിക്കോട് 68, കോട്ടയം 59, പാലക്കാട് 41, തൃശ്ശൂർ 40, കണ്ണൂർ 38, കാസർകോട് 38, ആലപ്പുഴ 30, കൊല്ലം 22, പത്തനംതിട്ട 17, വയനാട് 17, എറണാകുളം 15 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവടെ എണ്ണം 19727 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തുനിന്നെത്തിയ 75 പേരും മറ്റു സംസ്ഥാനങ്ങളിൽനിന്ന് 91 പേരും ഉൾപ്പെടുന്നു. 43 ആരോഗ്യപ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. 745 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 65, കൊല്ലം 57, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടം 13, ഇടുക്കി 25, എറണാകുളം 69, തൃശ്ശൂർ 45, പാലക്കാട് 9, മലപ്പുറം 88, കോഴിക്കോട് 41, വയനാട് 49, കണ്ണൂർ 32, കാസർകോട് 53 എന്നിങ്ങനെയാണ് രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. കോവിഡ് മൂലം ഇന്ന് രണ്ട് മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോർജ് (85) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനകം 18417 സാമ്പിളുകൾ പരിശോധിച്ചു. 155148 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 9397 പേർ ആശുപത്രികളിലാണുള്ളത്. 1237 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 9611 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 354480 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 114832 സാമ്പിളുകൾ ശേഖരിച്ചതിൽ 111105 സാമ്പിളുകൾ നെഗറ്റീവ് ആയി. നിലവിൽ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 495 ആണ്.
Read More » - Top StoriesJuly 27, 20200 162
ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കോവിഡ്
കോട്ടയം: ഏറ്റുമാനൂർ ചന്തയിലെ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ഹൈറിസ്ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റമാനൂർ മാർക്കറ്റ്. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പേരൂർ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് ആന്റിജൻ പരിശോധനയ്ക്കായി ശേഖരിച്ചത്. ഇതിൽ 33 പേരുടേതാണ് നിലവിൽ പോസിറ്റീവായത്. പരിശോധന ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളിൽ പരിശോധന വീണ്ടും നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More » - Top StoriesJuly 27, 20200 153
ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു
കൊച്ചി : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ എട്ട് മണിക്കൂർ പിന്നിട്ടു. രാവിലെ 9.30-ഓടെ ആരംഭിച്ച ചോദ്യംചെയ്യൽ അഞ്ച് മണിക്ക് ശേഷവും തുടരുകയാണ്. തിരുവന്തപുരത്ത് നിന്ന് ഇന്ന് പുലർച്ചെയാണ് ശിവശങ്കർ കൊച്ചിയിലെ എൻ.ഐ.എ ഓഫീസിലെത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്യുന്നത്. സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവർക്ക് ശിവശങ്കർ സഹായം ചെയ്തിട്ടുണ്ടോ എന്നത് കേന്ദ്രീകരിച്ചായിരിക്കും കേസിൽ ശിവശങ്കറിന്റെ പങ്ക് അന്വേഷിക്കുക. കൂടാതെ, ഭീകരബന്ധം സംബന്ധിച്ച അന്വേഷണം നടക്കുന്ന കേസിൽ ശിവശങ്കറിനെതിരെ അറസ്റ്റ് ഉണ്ടാകാൻ വ്യക്തമായ തെളിവുകൾ ആവശ്യമാണ്. ശിവശങ്കറിന് എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്നും മറ്റു പ്രതികൾക്കൊപ്പം സെക്രട്ടറിയേറ്റിലെത്തി ശിവശങ്കറെ കണ്ടിരുന്നു എന്നും പ്രതിയായ സരിത്ത് നേരത്തെ മൊഴി നൽകിയിരുന്നു. ചോദ്യംചെയ്യലിന് ഒടുവിൽ ശിവശങ്കറിനെ എൻഐഎ അറസ്റ്റ് ചെയ്യുമോ അതോ വിട്ടയക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാരിനെയും മുഖ്യമന്ത്രിയേയും പ്രതിസന്ധിയിലാക്കുന്ന നീക്കങ്ങൾ എൻഐഎയുടെ ഭാഗത്ത് നിന്നും ഉണ്ടാകാനും ഉണ്ടാകാതിരിയ്ക്കാനും ഇന്നത്തെ ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.
Read More » - Top StoriesJuly 27, 20200 156
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
ആലപ്പുഴ : സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ പട്ടണക്കാട് ചികിത്സയിലിരിക്കെ മരിച്ച പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ സ്വദേശി ചക്രപാണി (79) ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് മാത്രം റിപ്പോർട്ട് ചെയ്ത മരണങ്ങളുടെ എണ്ണം രണ്ടായി. ചക്രപാണിയുടെ മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ചക്രപാണി കഴിഞ്ഞ ശനിയാഴ്ച്ചയാണ് മരിച്ചത്. നേരത്തെ ഇടുക്കി സ്വദേശിയായ വ്യക്തിയും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇടുക്കി മമ്മട്ടിക്കാനം സ്വദേശി സിവി വിജയനാണ് (61) മരിച്ചത്. അർബുദ ബാധിതനായിരുന്നു ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്. കൊവിഡ് സ്ഥീരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Read More » - Top StoriesJuly 27, 20200 147
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. അതേസമയം, രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് മന്ത്രിസഭായോഗത്തിന്‍റെ തീരുമാനം. കണ്ടെയിന്മെന്റ് സോണുകളില്‍ പൊലീസ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനമായിട്ടുണ്ട്. കടകള്‍ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അതാതു ജില്ലാ ഭരണകൂടവും ജില്ലയുടെ ചുമതലയുള്ള മന്ത്രിയും ചേര്‍ന്ന് തീരുമാനമെടുക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭായോഗത്തില്‍ ധാരണയായി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്നത്തെ പ്രത്യേക മന്ത്രിസഭാ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ആണ് ഓണ്‍ലൈനില്‍ മന്ത്രിസഭായോഗം നടന്നത്.
Read More »